Sunday 15 November 2020

പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ: ജീവചരിത്ര ഫലകം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

 

1921 ഒക്ടോബര്‍ 29: തിരുവല്ലാ നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്‍റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രനായി മാവേലിക്കരയില്‍ ജനിച്ചു (പേര് സി. ടി. തോമസ്).

1942 മാര്‍ച്ച് 11 (പാതിനോമ്പ് ബുധനാഴ്ച): കാരാപ്പുഴ മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കോറൂയോ പട്ടമേറ്റു. 

1947 മെയ് 22 വ്യാഴം (സ്വര്‍ഗ്ഗാരോഹണപെരുനാള്‍): തിരുവല്ല ബഥനി  അരമന ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് ശംശോനോ (പൂര്‍ണ്ണ ശെമ്മാശ്ശന്‍) പട്ടമേറ്റു.

1950 ജനുവരി 25 ബുധന്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കശീശ്ശാ പട്ടമേറ്റു.

1965 മെയ് 16 ഞായര്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഔഗേന്‍ ബാവാ, റമ്പാന്‍ സ്ഥാനം നല്‍കി.

1965 ഡിസംബര്‍ 28 ചൊവ്വ: കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ മറ്റ് നാലുപേരോടൊപ്പം മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 

1966 ആഗസ്റ്റ് 24 ബുധന്‍: കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളി - പ. ഔഗേന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മറ്റ് രണ്ടുപേരോടൊപ്പം 'മാര്‍ തീമോത്തിയോസ്' എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു.

1966 നവംബര്‍ 11: മലബാര്‍ ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

1968 ഫെബ്രുവരി 2: മലബാര്‍ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

1992 സെപ്തംബര്‍ 10 വ്യാഴം: പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 

2005 ഒക്ടോബര്‍ 29 ശനി: പ. മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തു. 

2005 ഒക്ടോബര്‍ 31 തിങ്കള്‍: പരുമല സെമിനാരിയില്‍ 'ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍' എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. 

2006 സെപ്തംബര്‍ 21, ഒക്ടോബര്‍ 12: പരുമല സെമിനാരിയില്‍ രണ്ടു തുടര്‍ യോഗങ്ങളായി കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. 

2007 മാര്‍ച്ച് 21: പരുമല സെമിനാരിയില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. വൈദികട്രസ്റ്റി, അത്മായട്രസ്റ്റി എന്നിവരുടെയും മാനേജിംഗ് കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പുകള്‍ നടത്തി. 

2008 സെപ്തംബര്‍ 11: പാമ്പാക്കുട എം.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. മേല്പട്ടസ്ഥാനത്തേക്ക് ഏഴു പേരെ തെരഞ്ഞെടുത്തു. 

2009 ഫെബ്രുവരി 19 വ്യാഴം: പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയ പള്ളിയില്‍ വച്ച് ഏഴ് മേല്പട്ടക്കാരെ വാഴിച്ചു.

2009 ഏപ്രില്‍ 3 വെള്ളി: ദേവലോകം കാതോലിക്കേറ്റ് അരമനചാപ്പലില്‍ വി. മൂറോന്‍ കൂദാശ ചെയ്തു.

2010 ഫെബ്രുവരി 17: ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. മേല്പട്ടസ്ഥാനത്തേക്ക് ഏഴുപേരെ തെരഞ്ഞെടുത്തു. 

2010 മെയ് 12 ബുധന്‍: കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് ഏഴ് മേല്പട്ടക്കാരെ വാഴിച്ചു.

2010 ഒക്ടോബര്‍ 31: സ്ഥാനത്യാഗം ചെയ്തു.

2010 നവംബര്‍ 1 തിങ്കള്‍: പരുമല സെമിനാരിയില്‍ പിന്‍ഗാമിയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ വാഴിച്ചു. 

2014 ഫെബ്രുവരി 21 വെള്ളി: ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കന്തീലാ ശുശ്രൂഷ സ്വീകരിച്ചു.

2014 മെയ് 26 തിങ്കള്‍: വൈകിട്ട് 7.30-ന് പരുമല ആശുപത്രിയില്‍ വച്ച് കാലം ചെയ്തു.

2014 മെയ് 28 ബുധന്‍: പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ഭൗതികശരീരം വൈകുന്നേരം 4 മണിക്ക് കബറടക്കി.