Sunday 15 November 2020

പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ: ജീവചരിത്ര ഫലകം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

 

1921 ഒക്ടോബര്‍ 29: തിരുവല്ലാ നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്‍റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രനായി മാവേലിക്കരയില്‍ ജനിച്ചു (പേര് സി. ടി. തോമസ്).

1942 മാര്‍ച്ച് 11 (പാതിനോമ്പ് ബുധനാഴ്ച): കാരാപ്പുഴ മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കോറൂയോ പട്ടമേറ്റു. 

1947 മെയ് 22 വ്യാഴം (സ്വര്‍ഗ്ഗാരോഹണപെരുനാള്‍): തിരുവല്ല ബഥനി  അരമന ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് ശംശോനോ (പൂര്‍ണ്ണ ശെമ്മാശ്ശന്‍) പട്ടമേറ്റു.

1950 ജനുവരി 25 ബുധന്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കശീശ്ശാ പട്ടമേറ്റു.

1965 മെയ് 16 ഞായര്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഔഗേന്‍ ബാവാ, റമ്പാന്‍ സ്ഥാനം നല്‍കി.

1965 ഡിസംബര്‍ 28 ചൊവ്വ: കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ മറ്റ് നാലുപേരോടൊപ്പം മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 

1966 ആഗസ്റ്റ് 24 ബുധന്‍: കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളി - പ. ഔഗേന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മറ്റ് രണ്ടുപേരോടൊപ്പം 'മാര്‍ തീമോത്തിയോസ്' എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു.

1966 നവംബര്‍ 11: മലബാര്‍ ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

1968 ഫെബ്രുവരി 2: മലബാര്‍ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

1992 സെപ്തംബര്‍ 10 വ്യാഴം: പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 

2005 ഒക്ടോബര്‍ 29 ശനി: പ. മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തു. 

2005 ഒക്ടോബര്‍ 31 തിങ്കള്‍: പരുമല സെമിനാരിയില്‍ 'ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍' എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. 

2006 സെപ്തംബര്‍ 21, ഒക്ടോബര്‍ 12: പരുമല സെമിനാരിയില്‍ രണ്ടു തുടര്‍ യോഗങ്ങളായി കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. 

2007 മാര്‍ച്ച് 21: പരുമല സെമിനാരിയില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. വൈദികട്രസ്റ്റി, അത്മായട്രസ്റ്റി എന്നിവരുടെയും മാനേജിംഗ് കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പുകള്‍ നടത്തി. 

2008 സെപ്തംബര്‍ 11: പാമ്പാക്കുട എം.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. മേല്പട്ടസ്ഥാനത്തേക്ക് ഏഴു പേരെ തെരഞ്ഞെടുത്തു. 

2009 ഫെബ്രുവരി 19 വ്യാഴം: പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയ പള്ളിയില്‍ വച്ച് ഏഴ് മേല്പട്ടക്കാരെ വാഴിച്ചു.

2009 ഏപ്രില്‍ 3 വെള്ളി: ദേവലോകം കാതോലിക്കേറ്റ് അരമനചാപ്പലില്‍ വി. മൂറോന്‍ കൂദാശ ചെയ്തു.

2010 ഫെബ്രുവരി 17: ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ അദ്ധ്യക്ഷത വഹിച്ചു. മേല്പട്ടസ്ഥാനത്തേക്ക് ഏഴുപേരെ തെരഞ്ഞെടുത്തു. 

2010 മെയ് 12 ബുധന്‍: കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് ഏഴ് മേല്പട്ടക്കാരെ വാഴിച്ചു.

2010 ഒക്ടോബര്‍ 31: സ്ഥാനത്യാഗം ചെയ്തു.

2010 നവംബര്‍ 1 തിങ്കള്‍: പരുമല സെമിനാരിയില്‍ പിന്‍ഗാമിയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ വാഴിച്ചു. 

2014 ഫെബ്രുവരി 21 വെള്ളി: ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കന്തീലാ ശുശ്രൂഷ സ്വീകരിച്ചു.

2014 മെയ് 26 തിങ്കള്‍: വൈകിട്ട് 7.30-ന് പരുമല ആശുപത്രിയില്‍ വച്ച് കാലം ചെയ്തു.

2014 മെയ് 28 ബുധന്‍: പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ഭൗതികശരീരം വൈകുന്നേരം 4 മണിക്ക് കബറടക്കി.

Tuesday 15 September 2020

വിശുദ്ധ മൂറോന്‍ കൂദാശകള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

 

പ്രധാന കാര്‍മ്മികന്‍            സ്ഥലം/പള്ളി                           തീയതി

(പാത്രിയര്‍ക്കീസ്/കാതോലിക്കാ)

മാര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍ മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 27.08.1876

മാര്‍ ഇഗ്നാത്തിയോസ് അബ്ദള്ള രണ്ടാമന്‍ മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 19.08.1911

മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കോട്ടയം പഴയ സെമിനാരി 22.04.1932

മാര്‍ ബസേലിയോസ് ഗീവര്‍ഗീസ്  രണ്ടാമന്‍ കോട്ടയം പഴയ സെമിനാരി 20.04.1951

മാര്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കോട്ടയം പഴയ സെമിനാരി 21.12.1967

മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ കോട്ടയം പഴയ സെമിനാരി 01.04.1977

മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ കോട്ടയം കാതോലിക്കേറ്റ് അരമന 25.03.1988

മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍    കോട്ടയം കാതോലിക്കേറ്റ് അരമന 26.03.1999 

മാര്‍ ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍      കോട്ടയം കാതോലിക്കേറ്റ് അരമന 03.04.2009

മാര്‍ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍      കോട്ടയം കാതോലിക്കേറ്റ് അരമന 23.03.2018

Thursday 30 July 2020

കുഞ്ഞിരാമന്‍ വക്കീല്‍ വീണ്ടും 'എംഎല്‍എ'


1960-ല്‍ തലശ്ശേരിയില്‍ നിന്നു രണ്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഒന്നര വര്‍ഷത്തിനു ശേഷം ഇലക്ഷന്‍ ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് അംഗത്വം നഷ്ടപ്പെട്ട പി. കുഞ്ഞിരാമനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ “Legislatures of Kerala” എന്ന പുസ്തകത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തന്നതിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉത്തരവായി. കുഞ്ഞിരാമന്‍റെ മകള്‍ പ്രഭാ ചന്ദ്രനും ഈയുള്ളവനും സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കത്തുകളിന്മേലാണ് നടപടിയുണ്ടായത്.


കേരള നിയമസഭയില്‍ 1957 മുതല്‍ നാളിതുവരെയുള്ള എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഈ ഗ്രന്ഥത്തിന്‍റെ പുതിയ മലയാള പരിഭാഷയില്‍ ഇത് ഉള്‍പ്പെടുത്തും. അദ്ദേഹത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ 2006, 2019 ഇംഗ്ലീഷ് പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേരള നിയമസഭാചരിത്രത്തില്‍ നിന്നു അദ്ദേഹം വിസ്മരിക്കപ്പെട്ടു പോകാതിരിക്കാന്‍ ഈ നടപടി ഉപകരിക്കും.


മലബാര്‍ ഉള്‍പ്പെട്ട മദ്രാസ് പ്രവിശ്യയില്‍ നിന്ന് 1946-1952 കാലത്ത് ഭരണഘടനാ നിര്‍മാണസഭയിലും ഇടക്കാല പാര്‍ലമെന്‍റിലും അംഗമായിരുന്ന പി. കുഞ്ഞിരാമന്‍ 1960-ല്‍ മാത്രമാണ് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.




VERGHIS JOHN
9446412907